ചെങ്ങന്നൂർ : ഭാര്യയെ കടത്തിക്കൊണ്ടുപോയി ഒളിച്ച് താമസിച്ച കാമുകന്റെ ജനനേന്ദ്രിയം ഭർത്താവ് വെടിവെച്ചു തകർത്തു. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് ഭാര്യയുടെ കാമുകനോട് പ്രതികാരം തീർത്തത്.
തന്റെ ഭാര്യയെ വശീകരിച്ച് കടത്തിക്കൊണ്ടുപോയി ആഴ്ചകളായി ചെങ്ങന്നൂരിൽ വാടകയ്ക്ക് കഴിയുകയായിരുന്നു എന്ന് മനസിലാക്കിയ ഇയാൾ കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് ചെങ്ങന്നൂരിലെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയും കാമുകനും മുണ്ടൻകാവിലെ വാടക വീട്ടിൽ താമസമാക്കിയിരിക്കുകയാണ് എന്നറിഞ്ഞു. പിന്നീട് ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്നിടത്ത് ചെന്ന് അനുരഞ്ജനത്തിനായി ശ്രമം നടത്തി.
ഇതിനിടെ യുവാവ് ഭാര്യാ കാമുകൻ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനോട് വാക്ക്തർക്കമുണ്ടാക്കുകയും തർക്കം മൂത്ത് ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് കാമുകന്റെ ജനനേന്ദ്രിയത്തിൽ വെടിയുതിർക്കുകയായിരുന്നു.
ജനനേന്ദ്രിയത്തിൽ വെടിയേറ്റ കാമുകൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് വടവാതൂർ സ്വദേശിയായ യുവാവ് ഒളിവിലാണ്. വെടിയേറ്റ കാമുകന്റെ മൂന്നാമത്തെ കാമുകിയാണ് വടവാതൂർ സ്വദേശിനിയായ യുവതി.
സംഭവത്തിൽ ആരുടെയും പരാതി ലഭിച്ചിട്ടില്ലായെന്നും. എന്നാൽ അന്വേഷണം ആരംഭിച്ചതായും ചെങ്ങന്നൂർ പോലീസ് പറഞ്ഞു