ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്കൂളില്‍ പതിനേഴുകാരന് നടത്തിയ വെടിവയ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു.
അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവയ്പുണ്ടായത്. വെടിവച്ചയാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ സ്വയം വെടിവച്ചതായാണ് വിവരം. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണു സംഭവം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവയ്പ് നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.