മിഷിഗൻ: കളിക്കുന്നതിനിടെ ലഭിച്ച തോക്ക് കൗതുകത്തോടെ നോക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടി മൂന്ന് വയസുകാരൻ മരിച്ചു. ചൊവ്വാഴച് ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടു മുതൽ 9 വയസുവരെയുള്ള കുട്ടികളാണ് കളിച്ചുകൊണ്ടിരുന്നത്. മുതിർന്നവർ ഇവരുടെ കളികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികൾ തോക്ക് പരസ്പരം കൈമാറുന്നത് ശ്രദ്ധയിൽ പെട്ടുങ്കിലും കളിതോക്കാണെന്നാണ് ഇവർ കരുതിയത്. നിലത്തു നിന്നും ലഭിച്ച തോക്ക് ശരിയായ തോക്കാണെന്ന് കുട്ടികളും കരുതിയിട്ടുണ്ടാകയില്ലെന്നാണ് പൊലീസ് ചീഫ് ഫ്രഡ് പറഞ്ഞത്.
വെടി പൊട്ടുന്ന ശബ്ദം കേട്ട് പുറത്തു വന്ന മാതാപിതാക്കൾ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോക്കിന്റെ ഉടമസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല എന്ന് പൊലീസ് പറഞ്ഞു. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊരു അപകട മരണമായിട്ടാണ് പൊലീസ് അന്വേഷക്കുന്നതെങ്കിലും നിരപരാധികളായ കുട്ടികളുടെ കൈവശം തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ചീഫ് പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ