ന്യൂഡൽഹി: ഡൽഹിയിലെ വിജയ് വിഹാറിൽ തോക്ക് ചൂണ്ടി സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് വയസുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്.
വിജയ് സിംഗും സുഹൃത്തും നിരവധി സെൽഫികളാണ് തോക്കു ചൂണ്ടി പകർത്തിയത്. ഇതിനിടെയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടങ്ങി.