വിവാഹാഘോഷങ്ങളുടെ പേരില്‍ നിരവധി കോപ്രായങ്ങള്‍ നടക്കുന്ന കാലമാണിത്. അത്തരം ഒരു വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹ വേദിയില്‍ വധുവും വരനും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് സംഭവം.
ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു.
അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ആത്മരക്ഷയെക്കരുതി തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുകയായിരുന്നു.
വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. സംഭവത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
വ്യത്യസ്തയ്ക്ക് വേണ്ടി എന്ത് തോന്ന്യാസവും കാണിക്കാന്‍ ഇപ്പോഴത്തെ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.