ന്യൂഡൽഹി: അച്ഛനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഡൽഹിയിലാണു സംഭവം.
21കാരനാണ് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാവിനു വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.