മുണ്ടക്കയം: അനധികൃതമായി നാടൻ തോക്ക് സൂക്ഷിച്ച കേസിൽ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി കുത്തുകേസിൽ ജാമ്യത്തിലിറങ്ങിയാൾ.
മുണ്ടക്കയം കിഴക്കേ കൊന്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് നിറതോക്ക് പിടികൂടിയപ്പോൾ ഓടിരക്ഷപ്പെട്ടത്. 2007ൽ ഉണ്ടായ കുത്തുകേസിൽ പ്രതിയായ സുരേഷ് ജാമ്യത്തിലിറങ്ങയതാണ്. ഇയാൾക്കു വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വീടിനു സമീപത്ത് നാടൻ തോക്ക് വിവിധ പാർട്സുകളായി സൂക്ഷിച്ചിരുന്ന കോരുത്തോട്, കിഴക്കേ കൊന്പുകുത്തി ഇട്ടിക്കൽ തങ്കച്ചനെ (60)യും ഇന്നലെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടങ്ങളിൽ കൂടുതൽ ആളുകളുടെ പക്കൽ ഇത്തരത്തിലുള്ള തോക്കുകൾ ഉള്ളതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
പലരും തോക്കുകൾ പല പാർടുസുകളാക്കി വിവിധ സ്ഥലങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തിൽ കൊന്പുകുത്തി, കണ്ണിമല, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. ഈ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.
വനാതിർത്തി മേഖലയായ കോരുത്തോട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടുന്നത്തിനാണ് അനധികൃതമായി ലൈസൻസ് ഇല്ലാത്ത വ്യാജ തോക്കുകൾ ഉപയോഗിച്ച് പോകുന്നതെന്നാണ് പോലീസിന്റെ നിഗമനം.