ജൊഹന്നാസ്ബർഗ്: പിപിഇ കിറ്റ് വിതരണത്തിൽ കോടിക്കണക്കിനു ഡോളർ അഴിമതി നടത്തിയ കേസിൽ നിർണായക വിവരം നൽകിയ ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഗുട്ടൻബെർഗ് പ്രവിശ്യാ ആരോഗ്യവിഭാഗം മുതിർന്ന ഉദ്യോഗസ്ഥ ബബിത ദേവ്കരനെ (53) ആണ് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാൻ ജൊഹന്നാസ്ബർഗിലെത്തിയപ്പോഴാണു വെടിയേറ്റത്.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞവർഷം കോവിഡ്-19 ലോക്ഡൗണിനിടെ പിപിഇ കിറ്റ് വിതരണം ചെയ്തതിൽ 20 ലക്ഷം ഡോളറിന്റെ അഴിമതി നടന്നതു സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു നൽകിയത് ബബിതയായിരുന്നു.