പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ ഗുണ്ടാ സംഘങ്ങൾക്കെതിരേ മാർച്ച് നടത്തിയ ജനക്കൂട്ടത്തിനു നേർക്ക് ഗുണ്ടകൾ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു.
തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്റെ പ്രാന്തപ്രദേശമായ കാനാനിൽ ശനിയാഴ്ചയായിരുന്നു സംഭവം.
യന്ത്രത്തോക്കുകൾ ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. കുറെപ്പേരെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി.
പാസ്റ്റർ മാർക്കോ എന്ന ആത്മീയ നേതാവാണ് ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന മേഖലയിൽ മാർച്ച് സംഘടിപ്പിച്ചത്. നൂറു കണക്കിനുപേർ പങ്കെടുത്തു.
പലവിധ ഗുണ്ടാ സംഘങ്ങൾക്കു ശക്തമായ സ്വാധീനമുള്ള ഹെയ്തിയിൽ ഈ വർഷം മാത്രം അക്രമസംഭവങ്ങളിൽ 2,400 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.