കോട്ടയം: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിരന്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(31) നെകാപ്പാ ചുമത്തി തടങ്കലിലാക്കി.
ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിറക്കിയത്. തുടർന്നു ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് വിയൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളതാണ് ഇയാൾ.
ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് വാഹനം കേടുപാടുകൾ വരുത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അച്ചു സന്തോഷിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കന്പിവടിക്ക് ആക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ തൊടുപുഴ മുട്ടം ജയിലിൽ വിചാരണ തടവുകാരനായി കഴിയവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.