തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പമ്പിൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് വെട്ടേറ്റ നന്ദു പറഞ്ഞു.
ബൈക്കിലെത്തിയ രണ്ടു പേരാണ് നന്ദുവിനെ ക്രൂരമായി മർദിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.