തിരുവനന്തപുരം: രണ്ട് മാസങ്ങൾക്കു മുന്പ് മുട്ടത്തറയിലെ സ്വീവേജ് പ്ലാന്റിന് സമീപത്ത് നിന്നു കാൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു മാസങ്ങൾക്കു മുന്പ്…
വലിയതുറയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ട് മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടന്നത്. മുട്ടത്തറ സ്വീവേജ് പ്ലാന്റിന് സമീപത്ത് നിന്നും ഓഗസ്റ്റ് 16 ന് ഒരു കാൽ കണ്ടെ ത്തിയിരുന്നു.
ഇതേക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത്. തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട വലിയതുറ സ്വദേശിയുമായുള്ള പകയാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹ അവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പിണക്കം തീർക്കാനെന്ന വ്യാജേന
കന്യാകുമാരി ജില്ല കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ടീമിന്റെ ലീഡറായിരുന്നു കൊല്ലപ്പെട്ട ഗുണ്ട ാ നേതാവ്. ഈ സംഘത്തിലെ അംഗമായിരുന്നു മനുരമേശ്.
സമീപകാലത്ത് ഇരുവരും തമ്മിൽ പിണങ്ങി. പിണക്കം തീർക്കാനെന്ന വ്യാജേന ഗുണ്ട ാ നേതാവിനെ വലിയതുറയിലുള്ള മനുവിന്റെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം നേരത്തെ തീരുമാനിച്ച പ്രകാരം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികൾ വെളിപ്പെടുത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഷെഹൻഷായുടെ സഹായത്തോടെ മൃതദേഹ അവശിഷ്ടങ്ങൾ മുട്ടത്തറ സ്വീവേജ് ഫാമിന് സമീപത്തും പെരുനെല്ലി പാലത്തിന് സമീപത്തും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.
ഇതേ തുടർന്ന് പെരുനെല്ലി പാലത്തിന് സമീപത്ത് ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെ ത്താനായി തെരച്ചിൽ നടത്തുകയാണ്.
സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാറിന്റെ നിർദേശാനുസരണം വലിയതുറ പോലീസാണ് തെരച്ചിൽ നടത്തുന്നത്.
കാൽ കണ്ടെത്തിയതിനെത്തുടർന്ന് തിരുവനന്തപുരവും തമിഴ്നാടും കേന്ദ്രീകരിച്ച് മിസിംഗ് കേസുകൾ അന്വേഷിച്ച പോലീസ് ഓഗസ്റ്റ് 12 മുതൽ തമിഴ്നാട് സ്വദേശിയായ ഗുണ്ടാ നേതാവിനെ കാണാനില്ലെന്ന് മനസിലാക്കുകയായിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണമാണ് കൊലപാതകം വെളിയിൽ കൊണ്ടുവന്നത്.