വെള്ളം ചോദിച്ചെത്തിയ ഗുണ്ടകൾക്ക് വെള്ളം നൽകിയില്ല;  വീട്ടുപകരണങ്ങൾ തല്ലി തകർത്ത് ചോദിക്കാനെത്തിയ സിപിഎം നേതാവിനെ പഞ്ഞിക്കിട്ടു; ഒടുവിൽ…

ആ​ളൂ​ർ: മാ​ള​യി​ലും ആ​ളൂ​രും ഗു​ണ്ടാ വി​ള​യാ​ട്ടം ന​ട​ത്തി​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ലാ​യി. തി​രു​ത്തിപ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ ത​ച്ച​നാ​ട​ൻ ജ​യ​ൻ (31 ), ത​ച്ച​നാ​ട​ൻ ഗി​രീ​ഷ് (50) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി. ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡിവൈഎ​സ്പി ബാ​ബു. കെ.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ളൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. സി​ബി​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.

കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ഹൈ​വേ കൊ​ള്ള കേ​സു​ക​ള​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ജ​യ​നും സം​ഘ​വും തി​ങ്ക​ളാ​ഴ്ച കു​ഴി​ക്കാ​ട്ടു​ശേരി​യി​ലെ ബാ​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി വീ​ശി​യും കു​പ്പി​ക​ൾ ഉ​ട​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം മ​ട​ങ്ങു​ന്പോ​ൾ മാ​ള ആ​ന​പ്പാ​റ​യി​ലെ ഒ​രു വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി.

എ​ന്നാ​ൽ വീ​ട്ടി​ൽ സ്ത്രീ​ക​ൾ മാ​ത്രം ഉ​ള്ള​തി​നാ​ൽ ആ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല. ഇ​തി​ൽ ക്ഷു​ഭി​ത​രാ​യ സം​ഘം വീ​ടി​നു പു​റ​ത്തെ ക​സേ​ര​ക​ൾ ച​വി​ട്ടി​പ്പൊ​ളി​ച്ചു അ​വി​ടെ​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.പ്ര​ശ്നം അ​റി​ഞ്ഞെ​ത്തി​യ സി​പിഎം ആ​ന​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കും പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ത്തി​ൽ പ​രിക്കേ​റ്റു.

പ്ര​മു​ഖ ഗു​ണ്ടാ സം​ഘ​മാ​യ ജ​യ​ന് കൊ​ല​പാ​ത​കം അ​ട​ക്കം ചാ​ല​ക്കു​ടി, ആ​ളൂ​ർ മാ​ള സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ്ട്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ഗി​രീ​ഷി​നും വി​വി​ധ സ്റ്റേ​ഷ​നി​ലും നി​ര​വ​ധി കേ​സ്‌​സു​ക​ളു​ള്ള​താ​യി പ​റ​ഞ്ഞു.പ്ര​തി​ക​ൾ ഒ​രു ദി​വ​സം ത​ന്നെ ര​ണ്ടി​ട​ത്താ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്​ഐ കെ.​എ​സ്.​ സു​ബി​ന്ദ്, എം ​എ​സ് .പ്ര​ദീ​പ്, എം.​സി.​ര​വി, എഎ​സ് ഐ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ടി.​ആ​ർ.​ബാ​ബു, ര​മേ​ഷ് സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​എ​സ്.​ജീ​വ​ൻ, വി​കാ​സ്, സോ​ണി സേ​വ്യ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment