വെള്ളറട: നാടന്‍ തോക്കും വാളും മാന്‍കൊമ്പും മഴുവുമായി കുപ്രസിദ്ധ ഗുണ്ട മാനേഷ് ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാവല്‍ പദ്ധതിയുടെ ഭാഗമായി എസ്പി യുടെ നിര്‍ദേശാനുസരണം വെള്ളറട പോലീസ് നടത്തിയപരിശോധനയിലാണ് മാരകായുധങ്ങളും മാന്‍കൊമ്പുമായി ഇയാൾ പിടിയിലായത്.
പ്രതിക്കെതിരെ വെള്ളറട പോലീസ് സ്റ്റേഷന്, നെയ്യാറ്റിന്‍കര എക്സൈസ്, എന്നിവിടങ്ങളില്‍ വധശ്രമം, കഞ്ചാവ് അബ്കാരി തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ് മാനേഷെന്ന് പോലീസ് പറഞ്ഞു.നെയ്യാറ്റിന്‍കര ഡിവൈഎസ്പി ശ്രീകാന്ത്, വെള്ളറട സിഐ മൃതുല്‍കുമാര്‍, എസ്ഐ സുരേഷ് കുമാര്‍, എഎസ് ഐമാരായ ശശികുമാറണ്, സുനില്‍കുമാര്‍ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.
തുടര്‍ നടപടികളുടെ ഭാഗമായിപ്രതിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.