കോഴിക്കോട്: ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം. പരാതികള്‍ വ്യാപകമായതോടെ ഇതിനെക്കുറിച്ച് ഗൗരവമായിതന്നെ അന്വേഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.
സാങ്കേതികപ്രതിബന്ധങ്ങളുള്ള നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെത്തി ‘കാര്യം നടക്കാനുള്ള കമ്മീഷന് ‘ ഇനത്തിലാണ് അഞ്ചുമുതല്‍ 25 ലക്ഷം രൂപവരെ കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘം ആവശ്യപ്പെടുന്നത്.
തുക നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ തടസപ്പെടുത്തുകയും ചെയ്യുമെന്നറിയിക്കും.
എന്നിട്ടും വഴങ്ങാത്തവര്‍ക്കെതിരേ അക്രമ-വധ ഭീഷണിയാണ് അടുത്തഘട്ടം. നിരവധി പേരാണ് ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ഇന്നലെ വിശദീകരണയോഗം പാര്‍ട്ടിക്ക് സംഘടിപ്പിക്കേണ്ടി വന്നു.