പ്രതികളെ തേടിയെത്തിയ പോലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ് സന്തോഷ്; സാരമായി പരിക്കേറ്റിട്ടും നേതാവിനെ പൂട്ടി പോലീസുകാർ; ഓടി രക്ഷപ്പെട്ടവർക്കായി വലവിരിച്ച് പോലീസ്

 

കോ​ട്ട​യം: ക​രാ​ർ തൊ​ഴി​ലാ​ളിയെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ്.കോ​ട്ട​മു​റി ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശ​നി കോ​ള​നി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ക്ര​മി സം​ഘ​ത്തെ തേ​ടി ഇ​ന്ന​ലെ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഗു​ണ്ട​ത​ല​വ​ൻ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തോ​ടെ മ​റ്റു​ള്ള പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​നു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പു​തി​യ സ്ഥ​ല​ത്തെ​ക്കൂ​റി​ച്ചും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രാ​യ എ.​എ​സ്. അ​നീ​ഷ് (39), സി.​പി. രാ​ജേ​ഷ് (42) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ർ​ദ​ന​മേ​റ്റി​ട്ടും ഇ​വ​ർ ഗു​ണ്ടാ​ത​ല​വ​നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യി അ​തി​ര​ന്പു​ഴ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ൽ അ​ച്ചു സ​ന്തോ​ഷാ(25)​ണ് പി​ടി​കൂ​ടു​ക​യും ചെ​യ്തു.

അ​ച്ചു സ​ന്തോ​ഷി​ന്‍റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ല​ക്സ്, പാ​സ്ക​ൽ, അ​നു​ജി​ത്ത് കു​മാ​ർ, മെ​ൽ​വി​ൻ ജോ​സ​ഫ്, അ​മ​ൽ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ്യ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് നീ​ണ്ടൂ​ർ റോ​ഡി​ൽ കോ​ട്ട​മു​റി ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് അ​ഞ്ചം​ഗ സം​ഘം ക​രാ​ർ തൊ​ഴി​ലാ​ളി പു​ന്ന​ത്തു​റ കോ​ട്ടോ​ത്ത് കെ.​എ​സ്. സു​രേ​ഷി(49)​നെ ആ​ക്ര​മി​ച്ച​ത്.

സു​രേ​ഷി​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ പ്ര​തി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ അ​ച്ചു സ​ന്തോ​ഷ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ അ​ച്ചു സ​ന്തോ​ഷി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി 6.45നാ​ണ് പത്തം​ഗ പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ തേ​ടി കോ​ള​നി​യി​ൽ എ​ത്തി​യ​ത്. ബൈ​ക്കി​ലെ​ത്തി​യ പോ​ലീ​സു​കാ​രാ​യ അ​നീ​ഷി​നെ​യും രാ​ജേ​ഷി​നെ​യും ക​ണ്ട​പാ​ടെ ഗു​ണ്ട​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​ർ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ച്ചു സ​ന്തോ​ഷ് പോ​ലീ​സി​നെ നേ​രി​ട്ട​ത്. ജിമ്മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​രു​ന്പ് ബാ​ർ കൊ​ണ്ടും ജാ​ക്കി ല​ിവ​ർ ഉ​പ​യോ​ഗി​ച്ചും പോ​ലീ​സു​കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

അ​നീ​ഷി​ന്‍റെ ശ​രി​ര​ത്ത് ക​ന്പി​വ​ടി​ക്ക് അ​ടി​യേ​റ്റു. തോ​ളെ​ല്ല് പൊ​ട്ടി. ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. വ​ല​തു​കൈ​യ്ക്കു പൊ​ട്ട​ലു​ണ്ട്. രാ​ജേ​ഷി​ന്‍റെ വ​ല​തു​കൈ​യി​ലും മു​റി​വേ​റ്റി​ട്ടു​ണ്ട്.

തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം ചേ​ർ​ന്നു അ​ച്ചു സ​ന്തോ​ഷി​നെ പിടികൂടുകയാ​യി​രു​ന്നു.പ​ട്ടി​ത്താ​ന​ത്ത് എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചു ക്ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച കേ​സ്, നി​ര​വ​ധി കെ​ല​പാ​ത ശ്ര​മ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ച്ചു സ​ന്തോ​ഷ്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment