പാറശാല: ഗുണ്ടാസംഘം വീടുകയറി നടത്തിയ ആക്രമണത്തില്‍ വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഉൾപ്പടെ മൂന്ന് പേർക്ക് പരുക്കേറ്റു.ഇന്നലെ രാത്രി ധനുവച്ചപുരത്താണ് ഗുണ്ടകൾ വീട് ആക്രമിച്ചത്.
ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് അക്രമണം ഉണ്ടായത്. ബിജുവിനും ഭാര്യ ഷിജിക്കും സഹോദരി ഷീജക്കുമാണ് മർദ്ദനമേറ്റത്. മൂന്ന് പേരും പാറശാല താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജുവിനെ സിമന്റ് കല്ല് ഉപയോഗിച്ച് ഗുണ്ടകൾമർദ്ദിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച ഭാര്യയേയും സഹോദരി ഷീജയേയും ഗുണ്ടകൾ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ഷീജ പാറശാല സി ഐ ഓഫിസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയാണ്.
രണ്ടു ദിവസം മുൻപ് സമീപത്തെ സുരേഷ് എന്നയാളുടെ വീട്ടിൽ ആക്രമണം നടന്നിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇന്നലത്തെ ആക്രമണം .
സുരേഷിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടു മുപ്പതോളം വരുന്ന ഗുണ്ടാസംഘത്തിൽ നിന്നും ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. പോലീസിന്റെ നിസംഗതയാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ധനുവച്ചപുരം പ്രദേശങ്ങളിൽസാമൂഹ്യ വിരുദ്ധ ശല്യം പെരുകുന്നതുമായി ബന്ധപ്പെട്ട് പാറശാല പൊലിസിൽ നിരവധി പരാതികൾ നൽകി എങ്കിലും നാളിതുവരെഒരു നടപടിയും ഉണ്ടായില്ലെന്നും പെൺകുട്ടികൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് പ്രദേശം മാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു.