ചാത്തന്നൂർ: ചാത്തന്നൂരിൽ വീണ്ടും ഗുണ്ടാആക്രമണം ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്. ചാത്തന്നൂർ താഴം കൊച്ചുവീട്ടിൽ മനോജി (48)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാത്രി 10.45ഓടെ കടയടച്ചു വീട്ടിലേക്ക് വരുമ്പോൾ ചാത്തന്നൂർ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള ക്ഷേത്രത്തിന് സമീപം വച്ചാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായ ഗുരുതരമായി പരിക്ക് പറ്റിയ മനോജ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽമറ്റും റെയിൻ കോട്ടും ഇട്ടവർ ആണ് ആക്രമിച്ചതെന്ന് മനോജ് പറഞ്ഞു.