എം.സുരേഷ്ബാബു
പണ്ടെങ്ങുമില്ലാത്തവിധം പരസ്പരം വെട്ടിയും കൊന്നും കുടിപ്പക തീർക്കുന്ന യുവാക്കളെക്കൊണ്ട് നിറയുകയാണ് നമ്മുടെ നാട്.
ചെറു സംഘങ്ങളായി തുടങ്ങി ഇപ്പോൾ പോലീസിനെ പോലും വെല്ലുവിളിക്കുന്ന സംഘങ്ങളായി വളരുന്നവർ പിന്നീട് ആധിപത്യം ഉറപ്പിക്കാനും നിലനിൽപ്പിനും വേണ്ടി നടത്തുന്ന തമ്മിൽ തമ്മിൽ നടത്തുന്ന അക്രമപരന്പരകളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കുന്ന ജനസമൂഹത്തിന്റെ ഉറക്കം നഷ്ടമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ആറു മാസക്കാലത്തിനിടെ നമ്മുടെ നാട്ടിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തു.
ഈ കൊലവിളി എല്ലാ നിയന്ത്രണങ്ങളെയും സീമകളെയും മറികടക്കുന്ന കാഴ്ചകളാണ് കണ്ട് വരുന്നത്.
ആരെ, എവിടെ വച്ച്, എങ്ങനെ എന്ന് പോലീസിനു പോലും മുൻകൂട്ടി അറിയാത്ത വിധത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ഗുണ്ട ാ സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും മുന്നോട്ട് പോകുന്നത്.
ബാലരാമപുരത്തു ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന പതിനഞ്ചോളം വാഹനങ്ങൾ തകർക്കുകയും രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതതാണ് ഒടുവിലത്തെ സംഭവം.
ഒരു ലോറി ഡ്രൈവർ ഗുണ്ടാപ്പിരിവ് നൽകിയില്ല എന്നതാണത്രേ പൊതുജനത്തിന്റെ വസ്തുവകകൾ തകർക്കാൻ കാരണം.
ഒരു കാരണവുമില്ലാതെ പൊതുജനത്തെ ആക്രമിക്കുകയാണ് ഇവിടെ സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഒരു സ്ത്രീക്കും വെട്ടേറ്റു.
ആരെയും പേടിയില്ല
മണൽക്കടത്ത്, ലഹരിവ്യാപാരം, ക്വട്ടേഷൻ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കു കൂട്ടായി യുവാക്കളെ അണിനിരത്തുന്നതിലൂടെയാണ് പുതിയ ക്വട്ടേഷൻ സംഘങ്ങളും ഗുണ്ട ാ സംഘങ്ങളും ഉദയം ചെയ്യുന്നത്.
ഇവർക്ക് ആരെയും പേടിയല്ല. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ നിരോധനാജ്ഞ നിലനിൽക്കെയാണ് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്കു വെട്ടേറ്റത്.
പോത്തൻകോട് കല്ലൂർ പാണംവിള കോളനിയിൽ സുധീഷിനെ (32) വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് കേരളമനഃസാക്ഷിയെ ഒടുവിൽ പിടിച്ചു കുലുക്കിയത്.
എതിരാളിയോടുള്ള ഒടുങ്ങാത്ത പക കാൽ വെട്ടിയെടുത്തു കൊണ്ടു പോയി തെരുവിൽ ഉപേക്ഷിക്കുന്ന നിലയിൽ വരെ എത്തി.
മെക്സിക്കോയിലെയും മറ്റും ഡ്രഗ് മാഫിയകൾ ചെയ്യുന്നതു പോലുള്ള ക്രൂരതകൾ കേരളത്തിലെ ഗുണ്ടാസംഘങ്ങളും ചെയ്തു തുടങ്ങി എന്നതു ഭയപ്പെടുത്തുന്നതാണ്.
കൊച്ചുകുട്ടികളുടെ കണ്മുന്നിലിട്ടു നടത്തിയ ക്രൂരകൃത്യം പ്രദേശവാസികളെയും ഭീതിയിലാഴ്ത്തുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സുധീഷിനെ കൊലപ്പെടുത്തിയതു പതിനൊന്ന് പേരടങ്ങുന്ന സംഘമായിരുന്നു.
അടിയും തിരിച്ചടിയും
ഓട്ടോയിലും ബൈക്കിലുമായി മാരകായുധങ്ങളോടെ എത്തിയ സംഘം കാൽ വെട്ടിയെടുത്ത് അരകിലോമീറ്റർ അകലെയുള്ള സ്ഥലത്ത് എത്തിക്കുന്ന ഭീകര രംഗങ്ങൾ സിസിടിവി കാമറയിലൂടെയാണ് പുറത്തുവന്നത്.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പത്ത് പ്രതികളെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു.
കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ കഴിഞ്ഞ ദിവസം ഏറെ നാളത്തെ അധ്വാനത്തിനു ശേഷമാണ് പോലീസ് സംഘത്തിനു പിടികൂടാനായത്.
ലക്ഷ്യവും കൃത്യവും പിഴയ്ക്കാതെ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ആസൂത്രണത്തോടെയാണ് കൊലപാതകങ്ങളും തിരിച്ചടികളും നടത്തികൊണ്ട ിരിക്കുന്നത്.
ഓരോ ദിവസവും ഇത്തരം കുറ്റകൃത്യങ്ങൾ കണ്ട ും കേട്ടുമാണ് നമ്മുടെ നാട് കടന്നുപോകുന്നത്.
(തുടരും)