തിരുവനന്തപുരം: ജനങ്ങളെ ഭയപ്പാടിലാക്കുന്ന ഗുണ്ടകളെ അമർച്ച ചെയ്യണമെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോണ്ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
മുഖം നോക്കാതെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾ ഭയപ്പാടിലാണ് കഴിയുന്നത്. സംസ്ഥാനം ഗുണ്ടാരാജിലേക്ക് പോകുന്നത് കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗുണ്ടകൾ നിയമത്തിലെ ചെറിയ പഴുത് ഉപയോഗിച്ച് ജാമ്യത്തിലിറങ്ങി വീണ്ട ും അക്രമങ്ങൾ ഉണ്ടാക്കുകയാണ്. പഴുതുകളടച്ചുള്ള നടപടികൾ പോലീസും കോടതികളും ഗുണ്ടകളുടെ കാര്യത്തിൽ സ്വീകരിക്കണം.
പോലീസ് കൃത്യമായി ഡ്യൂട്ടി നിർവഹിക്കണം. പോലീസിന്റെ വീഴ്ചയാണ് പുറത്ത് വരുന്നത്.ഗുരുതരമായ വകുപ്പ് ഉപയോഗിച്ച് കാപ്പ ചുമത്തി ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണം.
അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ഗുണ്ട കൾ സജീവമായി തുടർ ആക്രമണങ്ങൾ നടത്താൻ കാരണമായി മാറുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കോട്ടയത്ത് ഗുണ്ടാ നേതാവ് പത്തൊൻപതുകാരനെ അടിച്ച് കൊലപ്പെടുത്തി പോലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ.