കടയ്ക്കൽ(കൊല്ലം) :കടയ്ക്കലിൽ ഇന്നലെ രാത്രിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ കല്ലേറ് നടന്നു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ആക്രമണത്തിനിടെ എറിയാൻ കൊണ്ടുവന്ന അമിട്ട് പൊട്ടി ഒരാൾക്ക് പരിക്കേറ്റു. വിഷ്ണുലാൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്.
വിഷ്ണുലാൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കടയ്ക്കൽ വടക്കേ വയൽ വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി നേതാവ് രതിരാജന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്.
സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് രതിരാജൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
വീടാക്രമിക്കുന്നതിനിടയിൽ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് അമിട്ട് പൊട്ടിയത്.