ദി എക്സോർസിറ്റ് എന്ന പരന്പരയിലെ ഒരു രംഗം പോലെയായിരുന്നു ആ യുവതി മീൻ വറുത്തപ്പോഴുള്ള ദൃശ്യം.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാണ് ഈ മീൻ വറുക്കുന്ന രംഗം വൈറലായത്. ഞാൻ നോക്കിയപ്പോ ജീവനില്ലായിരുന്നല്ലോ യുവതി മാർക്കറ്റിൽ നിന്നു മീനൊക്കെ വാങ്ങിക്കൊണ്ടു വന്ന് വൃത്തിയാക്കി.
വറുക്കാനുള്ള മസാലയൊക്കെ പുരട്ടിവെച്ചു.ഓവൻ ചൂടായപ്പോൾ വറുക്കാനായി ഓവനിലേക്കും എടുത്തുവെച്ചു. ചെറുതായി ചൂട് തട്ടിയപ്പോൾ മീൻ ചെറുതായൊന്നു വിറച്ചു.ചാടാൻ തുടങ്ങി
ആദ്യത്തെ ചെറിയ അനക്കം കഴിഞ്ഞ് ശരിയാകുമെന്നായിരുന്നു യുവതി കരുതിയത്. എന്നാൽ മീൻ ഓവനുള്ളിൽ തുള്ളിച്ചാടാൻ തുടങ്ങിയിരുന്നു.
ഇത് കണ്ടതും യുവതിയ്ക്ക് ആകെ പേടിയായി. താൻ വൃത്തിയാക്കുന്പോൾ മീൻ ജീവനില്ലായിരുന്നല്ലോ എന്നു ചിന്തിച്ചു.
എന്തായാലും ഇതെന്താണിങ്ങനെ എന്നറിയണമല്ലോ അങ്ങനെയാണ് അവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ ദൃശ്യങ്ങൾ കണ്ട വിദഗ്ധർ ഇതിന്റെ കാരണവും പറഞ്ഞു.
മത്സ്യത്തിന്റെ നട്ടെല്ലിൽ നിന്നും പേശികളിലേക്ക് ഇപ്പോഴും ഊർജം പോകുന്നതുകൊണ്ടാണിങ്ങനെ. മത്സ്യത്തിനുള്ളിലൂടെയൊരു വടി കയറ്റിവിട്ടാൽ ഈ പ്രശ്നമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
ഒരു മത്സ്യത്തിന്റെ തലച്ചോറും ഹൃദയവും പ്രവർത്തിക്കുന്നില്ലെങ്കിലും അതിന്റെ കോശങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നതിനാലാണ് ഇവ അനങ്ങുന്നത്.
ഈ സമയത്ത് മീനിന് വേദനയൊന്നും അനുഭവപ്പെടില്ല. എന്തായാലും ഫ്രഷ് മീനായിരുന്നു യുവതിക്ക് കിട്ടിയത്.