
തിരുവനന്തപുരം: യുഎഇ കോൺസലേറ്റ് അറ്റാഷെയുടെ ഗൺമാൻ എസ്.ആർ ജയഘോഷിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇയാൾക്കു അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിച്ചിരുന്നു.
സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തു പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തതാണെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്. പോലീസ് സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവുമായി ആശയവിനിമയം നടത്തി വരികയാണ്.