ആലപ്പുഴ: യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ അനിൽ കുമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതയ്ക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവം എന്തായാലും വിവാദങ്ങൾക്ക് കാരണമായി.
മുഖ്യമന്ത്രിയുടെ ഗൺമാനു നേരെ ആദ്യമായല്ല വിവാദമുണ്ടാകുനനത്. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗണ്മാന് തന്നെയാണ്. മുഖ്യമന്ത്രിയുടെ ബസ് കടന്നു പോയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസ് അപ്പോൾ തന്നെ പ്രവർത്തകരെ തടഞ്ഞു.
ഈ സമയത്ത് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗണ്‍മാനും എസ്കോര്‍ട്ട് വാഹനത്തിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിക്കുകയായിരുന്നു.
മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മര്‍ദിക്കണോ എന്നാണ് സംഭവം കണ്ടു നിന്ന പലരും ചോദിക്കുന്നത്. അത്തരത്തിലായിരുന്നു ഗൺമാൻ പ്രതിഷേധക്കാരെ തല്ലി ചതച്ചത്.
നവകേരള സദസ് ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. ആദ്യ യോഗം രാവിലെ 11ന് കായംകുളം മണ്ഡലത്തിലാണ്. മുഖ്യമന്ത്രി രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3 ന് മാവേലിക്കര ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും.