നോർത്ത് കരോളിന: വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിൽ സൗത്ത് വില്യം സ്വീറ്റിലായിരുന്നു സംഭവം.
വീട്ടിൽ കയറിയ മോഷ്ടാക്കൾ പണം ആവശ്യപ്പെടുകയും തുടർന്ന് പന്ത്രണ്ടുകാരന്റെ മുത്തശ്ശി എല്ലിസി(78)യെ വെടിവച്ചു.
ഇത് കണ്ട കുട്ടി വീടികത്തുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മോഷ്ടാവിനു നേരെ വെടിയുയർത്തു.
വീടിനകത്ത് അതിക്രമിച്ചു കയറിയ രണ്ടുമോഷ്ടാക്കൾക്കും വെടിയേറ്റുവെങ്കിലും അവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തവേ ഗോൾഡബറൊ ഇന്റർസെഷനിൽ മോഷ്ടാക്കളിൽ ഒരോളെ വെടിയേറ്റു നിലയിൽ കണ്ടെത്തി.
മോഷ്ടാക്കളായ ഖലിൽ ഹിയറിംഗ്(19), ലിൻഡാ എല്ലിസ്(78) എന്നിവരെ ഉടനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മോഷ്ടാവായ ഹിയറിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാലിൽ വെടിയേറ്റു പന്ത്രണ്ടുകാരന്റെ മുത്തശ്ശി എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപ്രതിയിൽ കഴിയുന്നതായി പോലീസ് അറിയിച്ചു.
രണ്ടാമത്തെ പ്രതിയെ പോലീസ് അന്വേഷിച്ചു വരുന്നു. ലിൻഡാ എല്ലിസും വെടിവച്ച കുട്ടിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിന് പോലീസ് വിസമ്മതിച്ചു.
എല്ലിസിന്റെ കൊച്ചുമകനാണ് വെടിയുതിർത്ത പന്ത്രണ്ടുകാരനെന്ന എല്ലിസിന്റെ ബന്ധു അറിയിച്ചു.
കുട്ടി വെടിവയ്ക്കാതിരുന്നുവെങ്കിൽ എല്ലാസിനേയും എന്നേയും അവർ കൊല്ലുമായിരുന്നു. സംഭവം നടക്കുന്പോൾ വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവൻ രണ്ഡോൾഷ് ബണ് പറഞ്ഞു.
സ്വയം രക്ഷയ്ക്കുവേണ്ടിയാണ് വെടിവച്ചതെന്ന് പോലീസ് കരുതുന്നു. കവർച്ചക്കെത്തിയ രണ്ടാമത്തെ പ്രതിയെക്കുറിച്ചും സൂചനയില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ