കോട്ടയം: ജില്ലയിൽ നിന്നും രണ്ടു വർഷത്തിനിടയിൽ കാപ്പ ചുമത്തി നാടുകടത്തിയത് 26 ക്രിമിനലുകളെ.
പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കുറ്റവാളികളെയാണ് കാപ്പാ ചുമത്തി നാടുകടത്തിയത്.
ജെയിസ് മോൻ ( അലോട്ടി), വിനീത് സഞ്ജയൻ, അച്ചു സന്തോഷ്, ലുതീഷ് (പുൽച്ചാടി), ബിജു കുര്യാക്കോസ്, വിഷ്ണു പ്രശാന്ത്, മോനുരാജ് പ്രേം, രാജേഷ് (കവല രാജേഷ്), ബിബിൻ ബാബു, സജേഷ് (കുഞ്ഞാവ), സബീർ (അദ്വാനി), ശ്രീകാന്ത് (കാന്ത്), മോനുരാജ് പ്രേം, പ്രദീപ് (പാണ്ടൻ പ്രദീപ്), കെൻസ് സാബു, ജോമോൻ ജോസ് എന്നിവരെയാണ് ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിലേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്.
ഗുണ്ടാ പ്രവർത്തനം, നിരോധിത മയക്കുമരുന്നു വസ്തുക്കൾ കച്ചവടം നടത്തുന്നവർ, മണ്ണ്, മണൽ മാഫിയാക്കാർ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നവർ തുടങ്ങിയവരെ കണ്ടെത്തി അവർക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് കോട്ടയം, എറണാകുളം റൂറൽ, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലാ പോലീസ് മേധാവിമാർക്ക് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നിർദേശം നൽകിയിട്ടുണ്ട്.