വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരും അഗ്നിരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മിനസോട്ട സംസ്ഥാനത്തെ ബേൺസ്വില്ലെയിലാണു സംഭവം.
അക്രമിയെ വധിച്ചു. വെടിയേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ അതിക്രമിച്ചു കടന്ന ആയുധധാരി വീട്ടിലുണ്ടായിരുന്നവരെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
ഇവരെ രക്ഷിക്കാനെത്തിയ പോലീസുകാർക്കുനേരേ അക്രമി വെടിയുതിർക്കുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഏഴു കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.