റിലീസ് ചെയ്തപ്പോൾ വൻവിജയം ആയില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറിയ സിനിമയാണ് ഗപ്പി. ടൊവിനോ തോമസും മാസ്റ്റർ ചേതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗപ്പി തിയറ്ററുകളിൽ അവഗണിക്കപ്പെട്ടെങ്കിലും പിന്നീട് നല്ല ചിത്രമെന്ന വിശേഷണമാണ് ലഭിച്ചത്.
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ഗപ്പി ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുന്നു. പ്രേക്ഷകപ്രീതി തന്നെയാണ് ഈ തീരുമാനത്തിനു പിന്നിൽ. ചിത്രം വീണ്ടും റിലീസ് ചെയ്യുന്ന കാര്യം നടൻ ടൊവിനോ തോമസ് തന്നെയാണ് ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. 21ന് കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്യും.
തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളം സവിത, മലപ്പുറം നവീൻ എന്നീ തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മാസ്റ്റർ ചേതന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഗപ്പി.