വെല്ലിംഗ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20ക്കും ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചിയും ടീമില്‍ തിരിച്ചെത്തി. ഓക്ലന്‍ഡില്‍ ഫെബ്രുവരി 17ന് നടക്കുന്ന ഏക ട്വന്റി20ക്കും 19, 22 തീയതികളില്‍ നടക്കുന്ന ഏകദിനങ്ങള്‍ക്കുമുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലെഗ് സ്പിന്നര്‍ ഇഷ് സോധിയും ടീമിയില്‍ തിരിച്ചെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരന്പരയില്‍ തിളങ്ങാതിരുന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കോളിന്‍ മുണ്‍റോയെ ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ട്വന്റി20 ടീമില്‍ മുണ്‍റോയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടംകൈയന്‍ ഓള്‍ റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ് ഏകദിന ടീമില്‍ സ്ഥാനം ലഭിച്ചില്ല. ട്വന്റി20 ടീമില്‍ ആന്‍ഡേഴ്‌സണ് സ്ഥാനം ലഭിച്ചു. കെയ്ന്‍ വില്യംസണ്‍ ടീമിനെ നയിക്കും.