വോട്ട് നല്‍കിയാല്‍ കേസ് ഒഴിവാക്കാം! കേസില്‍ നിന്നൊഴിവാകാന്‍ ഗുര്‍മീത് റാമിന് അമിത് ഷായുടെ വക ഓഫറുകള്‍; ബിജെപി ദേശീയാദ്ധ്യക്ഷന്റെ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തിയത് വളര്‍ത്തുമകള്‍

20 വര്‍ഷത്തെ കഠിനതടവാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായിരുന്ന ഗുര്‍മീത് റാം റഹിമിന് ബലാത്സംഗക്കേസില്‍ കോടതി വിധിച്ചിരുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ കേസ് തുടങ്ങിവച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ നാളുകളിലാണ് കേസ് കൂടുതല്‍ ഉണര്‍വ്വോടെ ഉയര്‍ന്നുവന്നതെന്ന് മാത്രം. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ഗുര്‍മീത് അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നതായും ഇതിന് പ്രതിഫലമായി ഗുര്‍മീതിന് എതിരെയുള്ള ബലാത്സംഗ കേസുകള്‍ ഒഴിവാക്കി നല്‍കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതുമായി ഹണിപ്രീത് സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിനനെയാണ് ആദ്യം ഗുര്‍മീത് കണ്ടതെന്നാണ് ഹണിപ്രീത് സിംഗ് വെളിപ്പെടുത്തുന്നത്.

അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 അസംബ്ലി സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുമായും ഗുര്‍മീത് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി മറ്റൊരു പത്രവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാന തെരഞ്ഞെടുപ്പ് വേളയില്‍ തന്നെയായിരുന്നു ഇത്.

 

Related posts