വിവാദ ആള്‍ദൈവം ഇന്ന് ജീവിക്കുന്നത് ജയില്‍ വളപ്പില്‍ പച്ചക്കറി കൃഷി ചെയ്ത്! സമ്പന്നതയുടെ പരകോടിയില്‍ നിന്നിരുന്ന ഗുര്‍മീത് റാം റഹിമിന്റെ ഇപ്പോഴത്തെ ദിവസ വേതനം 20 രൂപ

വിവാദ ആള്‍ ദൈവവും ദേരാ സച്ച സൗദാ തലവനുമായിരുന്ന ഗുര്‍മീത് റാം റഹിം സിംഗിന്റെ ഇപ്പോഴത്തെ ജോലി പച്ചക്കറി കൃഷിയെന്ന് റിപ്പോര്‍ട്ട്. കൃഷി നടത്തുന്നതിനായുള്ള സ്ഥലം ജയില്‍ പരിസരത്ത് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുപത് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്ന ഗുര്‍മീതിന് അനുവദിച്ചിരിക്കുന്ന ജോലിയാണ് പച്ചക്കറി കൃഷി നടത്തുക എന്നത്. സുഖലോലുപതയിലും ആര്‍ഭാഢത്തിലും മുഴുകി ജീവിച്ചിരുന്ന ഇയാളുടെ ഇപ്പോഴത്തെ അവസ്ഥയാണ് വാര്‍ത്തയായിരിക്കുന്നത്.

ജയിലില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തയനുസരിച്ച്, 1.5 ക്വിന്റല്‍ ഉരുളക്കിഴങ്ങാണ് കറ്റാര്‍ വാഴ, തക്കാളി, മറ്റ് ഫലവര്‍ഗങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇയാള്‍ കൃഷി ചെയ്തുണ്ടാക്കുന്നത്. കൃഷിപ്പണി ചെയ്യുന്നതിന് പകരമായി ഗുര്‍മീതിന് ലഭിക്കുന്നതോ ദിവസം 20 രൂപയും.

രണ്ട് മണിക്കൂറാണ് ഓരോ ദിവസവും തോട്ടത്തില്‍ ഇയാള്‍ ചെലവഴിക്കുക. എന്നാല്‍ പണം കൈപ്പറ്റാന്‍ ഇയാള്‍ക്ക് സാധിക്കില്ല. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ മറ്റ് സംവിധാനങ്ങള്‍ വഴിയോ ഒക്കെയാണ് ഇയാള്‍ക്ക് പണം കിട്ടു.

ജയിലിലെ മറ്റുള്ള അന്തേവാസികള്‍ക്ക് ആത്മീയ ഉപദേശം നല്‍കാന്‍ അനുമതി ചോദിച്ച ഇയാളുടെ അപേക്ഷ ജയിലധികൃതര്‍ തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ യാതൊരു വിധത്തിലുള്ള വിഐപി പരിഗണനകളും ഇയാള്‍ക്ക് ലഭിക്കുന്നില്ലെന്നും പറയപ്പെടുന്നു.

സാധാരണക്കാരനെപ്പോലെയാണ് ഇയാള്‍ ജീവിക്കുന്നതെന്നും ഇയാള്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികളാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. ജയിലില്‍ ആയതില്‍പിന്നെ ഗുര്‍മീത് ആറു കിലോ കുറഞ്ഞെന്നും താടിയും മുടിയുമെല്ലാം നരച്ചെന്നും എന്നാല്‍ കൃഷിപ്പണി തുടങ്ങിയതോടെ ഗുര്‍മീതിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും വാര്‍ത്തകളുണ്ട്.

Related posts