കൽപ്പറ്റ: മാനഭംഗക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ മേധാവി ഗുർമീത് റാം റഹീം സിംഗിന്റെ പരോക്ഷ ഉടമസ്ഥതയിൽ വയനാട്ടിലെ പഴയ വൈത്തിരിക്ക് സമീപമുള്ള ഭൂമിയിലേയ്ക്ക് സിപിഐ-എംഎൽ മാർച്ച് നടത്തുകയും ഭൂമിയിൽ കൊടി സ്ഥാപിക്കുകയും ചെയ്തു.
കള്ളപ്പണം കൊണ്ടും നിയമവിരുദ്ധമായും ഗുർമീത് സിംഗ് കയ്യടക്കി വച്ചിരിക്കുന്ന മുഴുവൻ ഭൂമിയും ഭൂരഹിതർക്ക് വിതരണം ചെയ്യുക, ഇയാൾക്ക് കേരളത്തിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടുകയും അന്വേഷണം നടത്തുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
സിപിഐ-എംഎൽ ജില്ലാ സെക്രട്ടറി സാം പി. മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി അന്പാട്ട്, ആർവിഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എം. അഖിൽകുമാർ, കെ. നസീറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി. പ്രേമാനന്ദ്, പി.യു. ബാബു, പി. വിജയകുമാർ, കെ.ജി. മനോഹരൻ, കെ.എസ്. ബാബു, പത്മനാഭൻ, എൻ.ജി. പ്രേമൻ തുടങ്ങിയവർ നേതൃത്വം നൽകി.