ഗുരു ചേമഞ്ചേരി @104; ജീവിതം കഥകളി എന്ന കലാരൂപത്തിനായി സമര്‍പ്പിച്ച കലാകാരന്‍; പിറന്നാള്‍ ഞായറാഴ്ച

കൊ​യി​ലാ​ണ്ടി: ജീ​വി​ത​ം ക​ഥ​ക​ളി എ​ന്ന ക​ലാ​രൂ​പ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗു​രു ചേ​മ​ഞ്ചേ​രി കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ 104-ാം വ​യ​സി​ലേ​ക്ക്. ന​റും പു​ഞ്ചി​രി​യു​ടെ ആ​ഹ്ലാ​ദ​വു​മാ​യി ക​ളി​യ​ര​ങ്ങു​ക​ളി​ൽ ഇ​ന്നും നി​റ​സാ​ന്നി​ധ്യ​മാ​യ ഈ ​മ​ഹാന​ട​ന്‍റെ 104- ാം പി​റ​ന്നാ​ളാ​ഘോ​ഷം മി​ഥു​ന​മാ​സ​ത്തി​ലെ കാ​ർ​ത്തി​ക നാ​ളായ ജൂ​ൺ 30നാ​ണ്. അ​ന്നേ​ദി​വ​സം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും, ശി​ഷ്യ​രും ക​ഥ​ക​ളി വി​ദ്യാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​രും.

വൈ​കീ​ട്ട് ചേ​രു​ന്ന സം​ഗ​മ​ത്തി​ൽ ജി​ല്ലാ ക​ല​ക്ട​ർ എ​സ്.​സാം​ബ​ശി​വ​റാ​വു , ഡോ.​എം.​ആ​ർ.​രാ​ഘ​വ​വാ​രി​യ​ർ, യു.​കെ.​രാ​ഘ​വ​ൻ, ക​ലാ​നി​ല​യം പ​ത്മ​നാ​ഭ​ൻ,ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മ​നു അ​ശോ​ക്, കൂ​മു​ള്ളി ക​രു​ണാ​ക​ര​ൻ, പ്രി​യ ഒ​രു വ​മ്മ​ൽ, ശി​വ​ദാ​സ് ചേ​മ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ഗു​രു​വി​ന്‍റെ ഇ​ഷ്ട വേ​ഷ​മാ​യ കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി അ​ര​ങ്ങേ​റും. ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ക​ലാ​നി​ല​യം രാ​ഘ​വ​നാ​ശാ​ൻ, ക​ലാ​മ​ണ്ഡ​ലം പ്രേം​കു​മാ​ർ, ആ​ർ​ദ്ര പ്രേം ,​കോ​ട്ട​ക്ക​ൽ നാ​രാ​യ​ണ​ൻ, ക​ലാ​നി​ല​യം ഹ​രി, ക​ലാ​നി​ല​യം പ​ത്മ​നാ​ഭ​ൻ, ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്, കോ​ട്ട​ക്ക​ൽ ശ​ബ​രീ​ഷ്, വി.​കെ.​ചേ​മ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ക്കും.

Related posts