തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന എൽഡിഎഫിന്‍റെ ഹർജി കോടതി തള്ളി;  ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിനുതന്നെ നടത്തണമെന്ന് സുപ്രീം കോടതി

ഗു​രു​വാ​യൂ​ർ: അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ട​തു​പ​ക്ഷ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന ടി.​ടി.​ശി​വ​ദാ​സ​ൻ, ജോ​യി എ​ന്നി​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പ് ഫെബ്രുവരി മൂ​ന്നി​നു ത​ന്നെ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു.

അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന പി.​യ​തീ​ന്ദ്ര​ദാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഇ​തി​നെ​തി​രെ​യാ​ണ് എ​ൽ​ഡി​എ​ഫ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സു​പ്രീം​കോ​ട​തി​യി​ൽ പി.​യ​തീ​ന്ദ്ര​ദാ​സി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Related posts