ഗുരുവായൂരിൽ ആകസ്മിക മരണമുണ്ടാകാനുള്ള സൂചന അഷ്ടമംഗലപ്രശ്നത്തിൽ കണ്ടെത്തി. പൊട്ടിത്തെറി, ലഹള തുടങ്ങിയവകൊണ്ടുള്ള മരണം ഉണ്ടാകാനുള്ള സൂചനയുള്ളതായി പ്രശ്നചിന്തയിൽ കണ്ടു. വരുന്ന 32 ദിവസത്തെ കാലഘട്ടം ദോഷങ്ങൾ കൂടുതലുള്ളതായി കാണുന്നുണ്ട്.
ഉടൻതന്നെ പരിഹാരക്രിയ ചെയ്യണം. ഗുരുവായൂർ മഹാമൃത്യുഞ്ജയഹോമവും മമ്മിയൂർ മഹാരുദ്രവും ഉടൻ ചെയ്യണമെന്ന് പ്രധാന ദൈവജ്ഞൻ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് പറഞ്ഞു. ദർശനത്തിന് എത്തുന്ന അമ്മമാർക്ക് മനക്ലേശം ഉണ്ടാകുന്നുണ്ടെന്നും പ്രശ്നചിന്തയിൽ കണ്ടു. ഗുരുവായൂരപ്പ ദാസഭൃത്യൻമാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കൂടുതലായി പ്രശ്നചിന്ത നടന്നുവരികയാണ്. 30-ന് സമാപിക്കും.