തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യ രംഗത്ത് ജാതിഭ്രഷ്ട് ഉണ്ടെന്ന് പരാതി. മേല്ജാതിക്കാള്ക്ക് മാത്രമാണ് അവസരം നല്‍കുന്നതെന്ന ആരോപണവുമായി വാദ്യരംഗത്തെ കലാകാരന്മാര് രംഗത്തെത്തി. കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
ദളിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തെ വാദ്യങ്ങളില്‍ പങ്കെടുക്കാനാകില്ല. ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കലകാരന്മാര് ആരോപിക്കുന്നു.
ദളിതനായതിന്റെ പേരില്‍ തന്നെ പലപ്പോഴും ക്ഷേത്രത്തില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്ന് കലാമണ്ഡലം ചന്ദ്രന് പെരിങ്ങോട് കുറ്റപ്പെടുത്തി.
അതേസമയം, ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ജാതിവിവേചനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്കുന്ന വിശദീകരണം.