ഗുരുവായൂർ: ഗുരുവായൂർ ക്ഷേ ത്രത്തിൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ദിവസം 3000 പേർക്ക് വെർച്വൽ ക്യു വഴി മാത്രം അനുമതി.
കൃഷ്ണനാട്ടവും ചോറൂണ് വഴിപാടും മേല്‍പ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും നിർത്തിവച്ചു. ദിവസവും വെർച്വൽ ക്യൂ വഴി 3000 പേർക്കു മാത്രമാകും ദർശനത്തിന് അനുമതി.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതു നിയന്ത്രിച്ചതിന്റെ ഭാഗമായി ഇന്നു മുതൽ പ്രസാദ ഉൗട്ടിനു പകരം 500 പേർക്കു പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും.
ചോറൂണ് ശീട്ടാക്കുന്നവർക്കു ചോറൂണിന്റെ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നതു ഭക്തർ ഒഴിവാക്കണമെന്നും ദേവസ്വം അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.
മേല്പത്തൂർ ഒാഡിറ്റോറിയത്തിൽ കലാപരിപാടികൾ ബുക്ക് ചെയ്തവർക്കും കൃഷ്ണനാട്ടം ബുക്കു ചെയ്തവർക്കും പിന്നീട് തീയതി നൽകും. ശീട്ടാക്കിയവർക്കു വിവാഹം നടത്താൻ അനുവദിക്കും.
വധൂവരന്മാരും ബന്ധുക്കളുമടക്കം പത്തു പേർക്കു മാത്രം പ്രവേശനം. കൂടെ രണ്ടു ഫോട്ടോഗ്രഫർമാരേയും അനുവദിക്കും.