ഗുരുവായൂർ: കഴിഞ്ഞ ഒരുമാസമായി നടന്നവരുന്ന വിളക്കാഘോഷങ്ങൾക്ക് സമാപനമായി ഏകാദശിയെത്തിയതോടെ ക്ഷേത്രനഗരം ഉത്സവ ലഹരിയിലായി.ഗുരുവായൂർ ക്ഷേത്രവും നഗരവും വൈദ്യുത ദീപ പ്രഭയിൽ മുങ്ങി നിൽക്കുകയാണ്.ഏകാദശി വരവറിയിച്ച് വഴിയോര കച്ചവടവും തകൃതിയാണ്.
ഏകാദശിയുടെ ഭാഗമായി അടുത്ത ദിവസം കാർണിവലും എത്തും.വിവിധ സംഘടനകളുടെ ആഘോഷപരിപാടികളും ഏകാദശിക്ക് മാറ്റു കൂട്ടും.തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹ്യ വിരുദ്ധശല്യം നിയന്ത്രിക്കുന്നതിനും കൂടുതൽ പോലീസിനെ വിന്യസിക്കും. 250പോലീസിനെയാണ് കൂടുതലായി നിയോഗിക്കുന്നത്.
പോലീസന് പുറമെ സ്പെഷൽ പോലീസ്, ഹോംഗാർഡുകൾ, എൻസിസി, സ്കൗട്ട്, ദേവസ്വം സെക്യൂരിറ്റി എന്നിവരും സുരക്ഷക്കുണ്ടാകും. ഗുരുവായൂർ എസിപി ടി.ബിജു ഭാസ്കർ, സിഐ സി.പ്രേമാനന്ദകൃഷ്ണൻ, എസ്ഐ എ.അനന്തകൃഷ്ണൻ എന്നിവർ സുരക്ഷക്ക് നേതൃത്വം നൽകും.