പണമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്! കല്യാണത്തിന് മുമ്പും അതിനുശേഷവും സംഭവിച്ചതിതാണ്! ഗുരുവായൂര്‍ സംഭവത്തിലെ പെണ്‍കുട്ടിയുടെ കാമുകന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

കല്യാണ ദിവസം വന്നു. എനിക്കവളുടെ കല്യാണത്തിന് പോകണമെന്ന് തോന്നി. പന്തലില്‍ വച്ച് ഒരു നോക്കു കണ്ടു. കെട്ടുകഴിഞ്ഞപ്പോ എനിക്കവിടെ നിക്കാന്‍ തോന്നിയില്ല. ഞാന്‍ വീട്ടിലേക്ക് പോന്നു. പിന്നീടാണ് അത് സംഭവിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഇയാള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നു. ഞങ്ങള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലാണ്. ഇക്കാര്യം പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അറിയാവുന്നതാണ്. വീട്ടില്‍ കല്യാണം ആലോചിക്കുന്ന വിവരം അവളെന്നോട് പറഞ്ഞിരുന്നു. ഞങ്ങളത് മുടക്കാന്‍ ശ്രമിച്ചിരുന്നു.

എനിക്കവളെ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ മൈനറാണ്. എനിക്ക് ഇരുപത് വയസെയുള്ളു. ഈറോഡില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഞാന്‍ എന്തു ധൈര്യത്തിലാണ് ഒരു പെണ്‍കുട്ടിയുടെ കല്യാണം മുടക്കി അവളെ വിളിച്ചിറക്കിക്കൊണ്ട് വരുന്നത്. പക്ഷെ അവള്‍ മുടക്കാനുള്ള വഴികളെല്ലാം നോക്കി. ഒരു മാസം കൊണ്ടാണ് ഇരു വീട്ടുകാരും കല്യാണം റെഡിയാക്കിയത്. വിവാഹ നിശ്ചയം പോലും നടത്തിയിട്ടില്ല. തനിക്കീ വിവാഹം വേണ്ടെന്ന് അവള്‍ അച്ഛനോടും അമ്മയോടും പലവട്ടം പറഞ്ഞു. കല്യാണം കഴിക്കാന്‍ വന്ന ഷിജില്‍ കെഎസിനോടും ഇക്കാര്യം പറഞ്ഞു. ഷിജിലിന്റെ കോളുകള്‍ക്കും മെസേജുകള്‍ക്കും മായ മറുപടി കൊടുത്തിരുന്നില്ല. ഞാനുമായി പ്രണയത്തിലാണെന്നും അതുകൊണ്ടാണ് മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കാത്തതെന്നും അവള്‍ പറഞ്ഞു.

പഴയ കാര്യങ്ങള്‍ നീ മറന്നാല്‍ മതിയെന്നായിരുന്നു അയാളുടെ പ്രതികരണം. മുമ്പിലുള്ള എല്ലാ വഴികളും അടഞ്ഞു. കല്യാണ ദിവസം വന്നു. എനിക്കവളുടെ കല്യാണത്തിന് പോകണമെന്ന് തോന്നി. പന്തലില്‍ വച്ച് ഒരു നോക്കു കണ്ടു. കെട്ടുകഴിഞ്ഞപ്പോ എനിക്കവിടെ നിക്കാന്‍ തോന്നിയില്ല. ഞാന്‍ വീട്ടിലേക്ക് പോന്നു. പിന്നീടാണ് അത് സംഭവിച്ചത്. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ താലി ഊരി ഷിജിലിന് നല്‍കി. അയാളുടെ മാമന്‍ അവളെ പരസ്യമായി ചെരുപ്പൂരി അടിച്ചു. വീട്ടുകാര് തമ്മില്‍ സംഘര്‍ഷമായി. പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. പതിനഞ്ചു ലക്ഷം നഷ്ടപരിഹാരമാണ് ചെറുക്കന്റെ വീട്ടുകാര്‍ ചോദിച്ചത്. ഒത്തു തീര്‍പ്പില്‍ എട്ടുലക്ഷം കൊടുക്കണമെന്ന് തീരുമാനമായി. കല്യാണം മുടങ്ങിയ അന്ന് വൈകുന്നേരം പെണ്‍കുട്ടിയുടെ അച്ഛന്‍ എന്റെ മാതാപിതാക്കളോട് സംസാരിച്ചു. പഠനം കഴിഞ്ഞ് ഉടനെ വിവാഹം നടത്താമെന്ന തീരുമാനത്തിലാണ് ഞങ്ങളുടെ വീട്ടുകാര്‍.

 

Related posts