തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരം രൂപ നൽകിയാൽ നേരിട്ടുദർശനം നടത്താമെന്ന രീതിയിലുള്ള പ്രചരണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്. 4,500 രൂപ നൽകി നെയ്വിളക്ക് ചീട്ടാക്കിയാൽ അഞ്ചു പേർക്കു ദർശന സൗകര്യം നൽകുന്നതു പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്തത്.
അഞ്ചു പേർക്കെന്നുള്ളത് ഒരാൾക്ക് ആയിരം രൂപയാക്കുകയായിരുന്നു. നിലവിലുള്ള സംവിധാനം കൂടുതൽ ജനകീയമാക്കുക മാത്രമാണ് ചെയ്തതെന്നു ചെയർമാൻ വിശദീകരിച്ചു. നിരവധി പേരാണ് ഇതു സ്വാഗതം ചെയ്തിരിക്കുന്നത്.
ക്ഷേത്ര സുരക്ഷയ്ക്ക് വനിതകളെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വന്നയുടൻ അതുനടപ്പാക്കിയെന്നും ചെയർമാൻ പറഞ്ഞു. ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയല്ലെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു.