ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം; വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പാ​പ്പാ​ന്മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ലെ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പാ​പ്പാ​ന്മാ​ര്‍​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ​ര്‍​ദ​ന​മേ​റ്റ കൃ​ഷ്ണ, കേ​ശ​വ​ൻ കു​ട്ടി എ​ന്നീ ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത ന​ട​യ്ക്കി​രു​ത്തി​യ ആ​ന​യാ​ണ് കൃ​ഷ്ണ.

ആ​ന​ക​ളെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​രു​വ​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മൂ​ന്നു ദൃ​ശ്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ണ​ക്കി ഒ​റ്റ ആ​ന​യെ ത​ല്ലു​ന്നു എ​ന്ന​പേ​രി​ലാ​ണ് മ​ര്‍​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ചത്.

വീ​ഡി​യോ​യി​ൽ കൃ​ഷ്ണ, കേ​ശ​വ​ന്‍ കു​ട്ടി എ​ന്നീ ആ​ന​ക​ളെ ശീ​വേ​ലി​പ്പ​റ​മ്പി​ല്‍ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​തി​ന് പി​ന്നാ​ലെ അ​ടി​ക്കു​ന്ന​താ​ണ് കാ​ണി​ക്കു​ന്ന​ത്. 

കു​ളി​ക്കാ​നാ​യി ആന കി​ട​ക്കാ​ത്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. കേ​ശ​വ​ന്‍ കു​ട്ടി​യെ ത​ല്ലി എ​ഴു​നേ​ല്‍​പ്പി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. മൂ​ന്നാ​മ​ത്തെ ദൃ​ശ്യം കാ​ലി​ന് സ്വാ​ധീ​ന​ക്കു​റ​വു​ള്ള ഗ​ജേ​ന്ദ്ര എ​ന്ന ആ​ന ന​ട​ക്കു​ന്ന​താ​ണ്.

സംഭവത്തിൽ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ന​ക്കോ​ട്ട​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​ര്‍ ആ​ന​ക​ളെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മാ​ണ് പാപ്പാന്മാർക്കെതിരേ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment