ഗുരുവായൂർ: ബലരാമ ജയന്തിയായ അക്ഷയ തൃതീയ ദിനത്തിൽ ഉച്ചവരെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ലക്ഷത്തിന്റെ സ്വർണ ലോക്കറ്റുകൾ ഭക്തർ വാങ്ങി. ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാം വീതം തൂക്കമുള്ള ലോക്കറ്റുകളാണ് ഭക്തർ വാങ്ങിയത്. രാത്രി ഒൻപത് വരെ കൗണ്ടർ വഴി ലോക്കറ്റുകൾ നൽകി.
അക്ഷയ തൃതീയയുടെ ഭാഗമായി ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് രാവിലെ ഗുരുവായൂർ ശശിമാരാരുടെയും വൈകീട്ട് കോട്ടപ്പടി സന്തോഷ് മാരാരുടെയും നേതൃത്വത്തിൽ മേളം അകമ്പടിയായി.
വിശേഷാൽ പ്രസാദഊട്ടും ഉണ്ടായിരുന്നു. ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്. തിരക്ക് കാരണം ഉച്ചപൂജ കഴിഞ്ഞ് നടയടക്കാൻ വൈകി. ദർശനം വേഗത്തിലാക്കാൻ ദക്തരെ കൊടിമരം വഴി നേരിട്ടു കടത്തിവിട്ടു.