ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 36പവൻ തൂക്കം വരുന്ന സ്വർണക്കിരീടം സമർപ്പിച്ചു. തമിഴ്നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗൻ എന്ന ഭക്തനാണ് കഴിഞ്ഞ ദിവസം സമർപ്പണം നടത്തിയത്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർമാരായ കെ. രാമകൃഷ്ണൻ, കെ.കെ. സുഭാഷ്, സി.ആർ. ലെജുമോൾ, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കൾ എന്നിവർ സംബന്ധിച്ചു.