ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന വിവാഹിത്തൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് ദേവസ്വം അറിയിച്ചു. വധുവിന്റെയും വരന്റെയും ബന്ധുക്കളായ പത്തുപേർ വീതം മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
31വരെ പൂന്താനം ഓഡിറ്റോറിയത്തിൽ സദ്യ നടത്താൻ അനുവദിക്കുകയില്ല. മുഹൂർത്തതിനനുസരിച്ച് വിവാഹം നടത്തുന്നതിന് തടസമില്ല. ഭക്ത ജനങ്ങൾ സ്വയം തിരിച്ചറിഞ്ഞ് തിരക്ക് കുറയ്ക്കണമെന്നും ദേവസ്വം അഭ്യർഥിച്ചു.