മുഹൂർത്തമില്ല , ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ നടന്നില്ല; നാളെ ഏഴുവിവാഹങ്ങൾ


ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ പു​ന​ര​രാം​ഭി​ച്ച ഇ​ന്ന് വി​വാ​ഹ​ങ്ങ​ളൊ​ന്നും ത​ന്നെ ന​ട​ന്നി​ല്ല. ഭ​ക്ത​ർ വി​വാ​ഹ​ങ്ങ​ൾ ബു​ക്ക് ചെ​യ്യാ​തി​രു​ന്ന​തി​നാ​ലാ​ണ് വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കാ​തി​രു​ന്ന​ത്. ഇ​ന്ന് മു​ഹൂ​ർ​ത്തം കു​റ​വു​ള്ള ദി​വ​സ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

നാ​ളെ ഏ​ഴു വി​വാ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച​യും ഏ​താ​നും വി​വാ​ഹ​ങ്ങ​ൾ ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ വി​വാ​ഹ​ത്തി​നു ചെ​റു​സം​ഘ​ങ്ങ​ളെ​ത്തി ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ പു​റ​ത്തെ ഗേ​റ്റി​നു സ​മീ​പ​ത്തു​നി​ന്ന് മാ​ല ചാ​ർ​ത്തി വി​വാ​ഹം ന​ട​ത്തി​പോ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം വീ​ണ്ടും വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഭ​ക്ത​ർ​ക്കു ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് ദീ​പ​സ്തം​ഭ​ത്തി​നു​സ​മീ​പ​ത്തു നി​ന്ന് ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് അ​നു​വാ​ദം ഉ​ണ്ട്.

Related posts

Leave a Comment