ഗുരുവായൂർ: അടുത്തകാലത്ത് കേരളത്തിൽ നടന്ന മോഷണങ്ങളിൽ ഏറ്റവും വലുതായിരു ന്നു തമ്പുരാൻപടിയിലേത്. വ്യ ക്തമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ മോഷണം ശാസ്ത്രീയമായി അന്വേഷിച്ച് 18 ദിവസം കൊണ്ട് പ്രതിയെ പിടികൂടാനായത് അന്വേഷണ സംഘത്തിന് നേട്ടമായി.
മൂന്നു ടീമുകളായി തിരിഞ്ഞ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ സമാന മോഷണ ദൃശ്യങ്ങൾ പരിശോധിച്ചു. കുളപ്പു ള്ളിയിലെ മോഷണ ദൃശ്യങ്ങളിലെ പ്രതിക്ക് ഗുരുവായൂർ മോഷണവുമായി സാമ്യമുള്ളത് മനസിലാക്കി.
കയ്യിൽ പച്ചകുത്തിയതും, മുടിയിൽ കളർചെയ്ത് മാറ്റം വരുത്തിയതും പോലീസിന് പ്രതിയിലേക്കെത്താൻ എളുപ്പമായി. പ്രതിയുടെ വലതു കൈത്തണ്ടയിൽ ഇംഗ്ലീഷിൽ വിജയ് ധനുഷി എന്നും തമിഴിൽ നമശിവായ എന്നുമാണ് പച്ചകുത്തിയിട്ടുള്ളത്.
പച്ചകുത്തിയ പ്രതികളെ കുറിച്ച് നടത്തിയ അന്വേഷണം വിജയംകണ്ടു.മുന്പ് തമിഴ്നാട്ടിൽ പിടിയി ലായ ധർമരാജിനെ പെരുമ്പാവൂർ സ്റ്റേഷൻ അതിർത്തിയിലെ മോഷണക്കേസിൽ കസ്റ്റഡിയിൽ കിട്ടിയിരുന്നു.
അന്നു പകർത്തിയ ചിത്രങ്ങളിൽ പച്ചകുത്തിയ പ്രതിയുടെ ചിത്രവും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. ഇത് അന്വേഷണത്തിന് ഏറെ ഉപകാരപ്രദമായി.
ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. ഒരിക്കലും പിടിക്കപ്പെടുമെന്ന് കരുതിയില്ല. ദിവസം 6,000 രൂപ നിരക്കിലുള്ള മുറിയിലാണ് ചണ്ഡിഗഡിൽ ഭാര്യയുമൊത്ത് കഴിഞ്ഞിരുന്നത്.
നാനൂറു രൂപ ചോദിച്ച ഓട്ടോ ഡ്രൈവർക്ക് 4,000 രൂപയാണ് നൽകിയത്.പ്രതിയെ പിടികൂടുന്ന തിനായി ഏഴുപേരട ങ്ങി യ പോലീസ് സംഘമാണ് ചണ്ഡിഗഡിൽ എത്തി യത്.
വേഷംമാറി കറങ്ങി പ്രതിയുടെ താമസസ്ഥലം കണ്ടെത്തി. പിന്നീട് തെരുവിൽനിന്ന് പിടികൂടുകയായിരുന്നു.എസിപി കെ.ജി. സുരേഷ്, സി ഐ മാരായ പി.കെ. മനോജ് കുമാർ, സി. പ്രേമാനന്ദ കൃഷ് ണണൻ, എസ്ഐമാരായ കെ.ജി. ജയദീപ്, കെ.എൻ. സുകുമാരൻ, പി.എസ്. അനിൽകുമാർ, സുവൃതകുമാർ, രാകേഷ്, റാഫി, എഎസ്ഐ എം.ആർ. സജീവൻ, എസ് സിപിഒമാരായ പഴനി സ്വാമി, ടി.വി. ജീവൻ, പ്രദീപ്, കെ.സി. സജീവൻ, എസ്. ശരത്, കെ. അശീഷ് , വി.പി. സുമേഷ്, എം. സുജയ്, സുനീപ്, സി.എസ്. മിഥുൻ, ജീൻസൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.