ഗുരുവായൂർ: പണ്ടു കണ്ട പോലീസല്ല ഇപ്പോഴുള്ളത്, പോലീസ് സേന പഴയനിലയിലല്ല ഇപ്പോൾ പ്രവർത്തിക്കുന്നതെന്നുംസംസ്ഥാനമാകെ ജനമൈത്രി പോലീസ് എന്ന നിലയിലാണ് പോലീസിന്റെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവായൂരിൽ പറഞ്ഞു.ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ടെന്പിൾ പോലീസ് സ്റ്റേഷനുവേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ പ്രളയക്കെടുതിയിൽ പോലീസിന്റെ സന്നദ്ധ സേവന മുഖം ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.അശരണർക്ക് പ്രത്യേകം ശ്രദ്ധ നൽകുക,ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ ക്ഷേമം അന്വേഷിക്കുകയും സുരക്ഷ ഉറപ്പു വരുത്തകയും ചെയ്യുന്നു, സ്ത്രീസുരക്ഷ ഒരുക്കുന്നതിൽ മികച്ച സംഭാവനയാണ് പോലീസ് നൽകുന്നത്.
പോലീസിലെ സത്രീകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.ഇനിയും സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.സ്ത്രീ സുരക്ഷക്ക് പോലീസ് വലിയ പ്രാധാന്യമാണ് നൽകുന്നത്.കുറ്റകൃത്യങ്ങൾ തടയപ്പെടുന്ന തരത്തിലാണ് പോലീസ് ഇടപെടലുണ്ടാകുന്നത്.ഉന്നത വിദ്യഭ്യാസം നേടിയവരാണ് പോലീസ് സേനയിലേക്ക് വരുന്നത്.
പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ക്ഷേത്രനഗരമാണ് ഗുരുവായൂരിലേത്. ഇവിടെ ആധുനിക സ്റ്റേഷൻ ആവശ്യമാണ്. സാധാരണ പോലീസ് റ്റേഷന്റെ കർത്തവ്യത്തേക്കാൾ ഭാരിച്ച ചുമതലയാണ് ചെന്പിൾ സ്റ്റേഷന് നിർവഹിക്കാനുള്ളത്.അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയാവണം സ്റ്റേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലു നിലകളിലായി നിർമിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.ദേവസ്വം സ്ഥലത്ത് നിർമിക്കുന്ന പോലീസ് സ്റ്റേഷന്റെ ശിലാസ്ഥപനം നടത്തിയശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ആനകളുടേയും പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെയാണ് ശിലാസ്ഥാപന സമ്മേളന വേദിയിലേക്ക് ആനയിച്ചത്.
ക്ഷേത്രത്തിനു മുന്നിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ദീപ സ്തംബത്തിനടുത്ത് നിന്ന് ഏതാനും മിനിറ്റു നേരം ശ്രീകോവിലകത്തേക്ക് നോക്കി നിന്നു.കെ.വി.അബ്ദുൾഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ് വി.എസ്.രേവതി,ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, ഡി.ജി.പി.ലോകനാഥ് ബെഹ്റ,പോലീസ് ഉദ്യോഗസ്ഥരായ ഷേയ്ക്ക് ദർവേഷ് സാഹിബ്,എം.ആർ.അജിത്കുമാർ,എസ്.സുരേന്ദ്രൻ,ജി.എച്ച്.യതീഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.