ഗുരുവായൂർ;ഗുരുവായൂരപ്പന്റെ ഉുത്സവത്തിന് പ്രസാദ ഉൗട്ടിൽ വിളന്പാൻ നടി രശ്മി സോമനും.ഇഷ്ട നടി പാളപ്ലേറ്റിൽ കഞ്ഞിയും പുഴുക്കും വിളന്പിനൽകിയതോടെ ഭക്തർ അത്ഭുതത്തിലായി.മിനി സ്ക്രീനിൽ കണ്ടിരുന്ന പ്രിയങ്കരിയായ നടി തങ്ങൾക്ക് ഗുരുവായൂരപ്പന്റെ പ്രസാദം വിളന്പിയതോടെ ആരാധകർ സന്തോഷത്തിലായി.
ഗുരുവായൂർ സ്വദേശിയായ രശ്മി സോമൻ ഷൂട്ടിംഗിന് അവധി ലഭിച്ചതിനാൽ ഇപ്പോൾ ഗുരുവായൂരിലെ വീട്ടിലാണുള്ളത്.ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ ഉത്സവത്തിന് സേവനം ചെയ്യുന്നതിനുള്ള മാർഗം എന്ന നിലയിലാണ് ഭക്തർക്ക് പ്രസാദഉൗട്ട് വിളന്പി നൽകുന്നത്.
ഇവിടെയുള്ള ദിവസങ്ങളിലെല്ലാം പ്രാസാദ ഉൗട്ട് പന്തലിലെത്തി വിളന്പാനാണ് തീരുമാനം.മഴവിൽ മനോരമയുടെ അനുരാഗം എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്്.നടിയെ കണ്ടതോടെ ആരാധകർക്കും ആവേശമായി.
ഒപ്പം സെൽഫിയെടുക്കാനും കുശലം ചോദിക്കാനുമൊക്കെയായി ആരാധകർ രശ്മിക്കൊപ്പം കൂടി.നടി ലക്ഷമി ഗോപാലസ്വാമി,സൂര്യ കൃഷ്മൂർത്തി തുടങ്ങിയ പ്രമുഖരും പ്രസാദഉൗട്ടിൽ ഭക്ഷണം കഴിക്കാനെത്തി.