ഗുരുവായൂർ: ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി 19,17,630 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. 20000 പേർക്ക്ഭഗവാന്റെ പിറന്നാൾ സദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തെക്കേ നടയിലെ പ്രത്യേക പന്തലിലും അന്ന ലക്ഷ്മി ഹാളിലുമാണ് സദ്യ നൽകുക.
അഷ്ടമേേിരാഹിണിയുടെ പ്രധാന വഴിപാടായ അപ്പം ശീട്ടാക്കാൻ ക്ഷേത്രത്തിൽ പ്രത്യക കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ഭക്തർക്ക് ഒരു പ്രാവശ്യം മിനിമം 50 രൂപക്കും പരമാവധി 450 രൂപക്കും ശീട്ടാക്കാം. പിറന്നാൾ സദ്യ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് നൽകുക. ദർശനത്തിന് വിഐപികൾക്ക് നിയന്ത്രണം ഏർപെടുത്തി.
രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെ വിഐപി ദർശനം അനുവദിക്കില്ല.മുതിർന്ന പൗരന്മാാരുടെ പ്രത്യേക വരിയും അന്നുണ്ടാവില്ല. ദർശനത്തിനുള്ള വരി കിഴക്കേ നടയിൽ നിന്ന് ആരംഭിച്ച് സത്രം ഗേറ്റ് വഴി പൂന്താനം ഓഡിറ്റോറിയത്തിൽ ക്രമീകരിക്കും. ഈ മാസം 23നാണ് അഷ്ടമിരോഹിണി
റ്