ഗുരുവായൂർ: ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ജൂലൈ ഒന്നു മുതൽ വിഐ പി – സ്പെഷൽ ദർശനങ്ങൾക്ക് രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെ നിയന്ത്രണം ഏർപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാനാണിത് പൊ തു അവധി ദിവസങ്ങളിലും സ് കൂൾ അവധിക്കാലത്തും വിഐ പി – സ്പെഷൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജൂലൈ ഒന്നുമുതൽ ഉദയാസ്തമന പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം ഇല്ല. ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ് പെഷൽ ദർശനവും ശ്രീകോവിൽ നെയ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല.
പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിനു ക്ഷേത്രം ഉച്ചയ്ക്കുശേഷം 3.30 ന് തുറക്കാനും ഭരണസമിതി തീരുമാനിച്ചു.
ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.